1968 · song 5

Thaarunyappoykayil

Credits

Singer
P Leela
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു  (താരുണ്യ...) കൈവിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ അറിയാതാടിപ്പാടീ ഞാൻ (കൈവിരൽ...) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..) മാനത്തുള്ളൊരു മണിയറ വാതിൽ മേഘമടച്ചപ്പോൾ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു  (മാനത്തുള്ളൊരു... ) കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു - നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു - തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു - ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു

Published by the catalogue editor. Rights remain with the original creators.