1968 · song 4

Pankajadalanayane

Credits

Singer
P Jayachandran P Leela B Vasantha Sreelatha Namboothiri B Savithri
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

പങ്കജദളനയനേ മാനിനി മൗലേ മംഗലാംഗന്‍ മാവേലിയും  വന്നണഞ്ഞല്ലോ തെയ് തെയ് (പങ്കജ... ) കരിമുകില്‍ നിരനീങ്ങി കുളുര്‍മാനം തെളിഞ്ഞു മലയാളത്തെളിമണ്ണു മലരാടയണിഞ്ഞു ആറുകള്‍ തെളിഞ്ഞു ആവണിയണഞ്ഞു അത്തപ്പൂക്കളം എവിടെയും നിരന്നു (പങ്കജ... ) കുണ്ടുകിണറ്റില്‍ കുറുവടിപോയാല്‍ കുമ്പിട്ടെടുക്കും കുമ്മാട്ടി അഹാ കുമ്പിട്ടെടുക്കും കുമ്മാട്ടി  എത്താം കൊമ്പത്തു എളം പുളിഞ്ഞ എത്തിപ്പിടിക്കും കുമ്മാട്ടി - അത് എത്തിപ്പിടിക്കും കുമ്മാട്ടി  (കുണ്ടു... )  ഓലച്ചക്രം എത്തം കേട്ടാല്‍ ഓടിക്കേറും കുമ്മാട്ടി  കുമ്പിട്ടെടുക്കും കുമ്മാട്ടി അഹാ കുമ്പിട്ടെടുക്കും കുമ്മാട്ടി  കുണ്ടുകിണറ്റില്‍ കുറുവടിപോയാല്‍ കുമ്പിട്ടെടുക്കും കുമ്മാട്ടി അഹാ കുമ്പിട്ടെടുക്കും കുമ്മാട്ടി  എത്താം കൊമ്പത്തു എളം പുളിഞ്ഞ എത്തിപ്പിടിക്കും കുമ്മാട്ടി - അത് എത്തിപ്പിടിക്കും കുമ്മാട്ടി തൃക്കാക്കരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ  മുക്കുറ്റിമലര്‍ ചൂടി മുറ്റത്തു വായോ പൊന്നോണ വില്ലിന്റെ തുടികൊട്ടാന്‍ വായോ (തൃക്കാക്കര... ) നാണം കുണുങ്ങി തല കുനിക്കും ഓണപ്പുതുപ്പൂക്കള്‍ പോലെ നില്‍ക്കും നാരിമാരേ ഇന്നു കുന്നലനാടിന്റെ നായകന്‍ മാവേലി വന്നിറങ്ങി - ഇന്നു നായകന്‍ മാവേലി വന്നിറങ്ങി പൊന്നോണക്കോടിയുടുത്തതില്ലേ കല്യാണധാമനെ കണ്ടതില്ലേ പുഷ്പരഥത്തിലെഴുന്നള്ളും ദേവനു പുത്തരിപ്പായസം നല്‍കിയില്ലേ - ഇന്നു പുത്തരിപ്പായസം നല്‍കിയില്ലേ തൃക്കാക്കരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ  മുക്കുറ്റിമലര്‍ ചൂടി മുറ്റത്തു വായോ പൊന്നോണ വില്ലിന്റെ തുടികൊട്ടാന്‍ വായോ (തൃക്കാക്കര... )

Published by the catalogue editor. Rights remain with the original creators.