Padayottam poster

2018 · song 2

Padayottam Blues

From Padayottam

Credits

Singer
G Sreeram
Lyricist
BK Harinarayanan
Composer
Prashanth Pillai

Lyrics

കാറ്റിരമ്പം കരളകമേ പുറമേ കാറ്റിരമ്പം ഉടലിൽ പെരുകി മൂളല് കേക്കണ് കുരലിലിതാ നീല ഞരമ്പ് വരിഞ്ഞിറുകി ആളുന്നിതാ ഈ അങ്ക തീപ്പന്തം പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം കാതോരമേതും നീയാ ആക്രോശം എന്താണിനി എന്നറിയാ പടയോട്ടം ചില്ലാണോ വെൺചില്ലാണോ അയ്യയ്യയ്യയ്യോ പാഞ്ഞു നിൻ നെറുകിൽ തറയുന്നു   ഓരോരോ ചരടൂരുമ്പോൾ നീ കാണാതെ ഈ മീൻവല കുരുക്കുവീണുവോ ഇഞ്ചോടിഞ്ചം നീങ്ങും നേരം കൂരിരുട്ടിനപ്പുറത്ത് കാത്തിരുന്നു വാളുമായി ചാടിവീണു പോരടിപ്പതാ ആളുന്നിതാ ഈ അങ്ക തീപ്പന്തം പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം കാതോരമേതും നീയാ ആക്രോശം എന്താണിനി എന്നറിയാ പടയോട്ടം ആലംമ്പമില്ലാതെ അലയുകയാണെ ഏകാന്തമായ് ദേശകാലം തിരിയാതെ ഒരു കര തേടുകയായ് കണ്മൂടിടുന്നാരോ നിഴലൊടു പൊരുതിടുവാനായ് നെഞ്ചിൻ മിടിപ്പൊന്നെ കേൾക്കുന്നു ഇന്നീ രാവോ തീരും നേരം ഈ കടമ്പ ചാടിടേണം ..ഈ കടമ്പ ചാടിടേണം ആളുന്നിതാ ഈ അങ്ക തീപ്പന്തം പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം കാതോരമേതും നീയാ ആക്രോശം എന്താണിനി എന്നറിയാ പടയോട്ടം...

Published by the catalogue editor. Rights remain with the original creators.