Nonsense poster

2018 · song 1

Chirakukal Njaan Tharaam

From Nonsense

Credits

Singer
Rinosh George
Lyricist
Vinayak Sasikumar
Composer
Rinosh George

Lyrics

ഒരു കുഞ്ഞു പൂമുത്ത് തേടിയെത്തുന്ന തെന്നലാണു ഞാൻ.... അനുരാഗമാകുന്ന ജാലമേകുന്ന മോഹമാണ് നീ ചിറകുകൾ ഞാൻ തരാം .. ചിരിയിതൾ നീ തരൂ.... ഒരു കനവിൻ വഴി ഇനി പറന്നിടാം മറുപടി തേടി ഞാൻ.. പല ഞൊടി കാക്കവേ ഒരു മൊഴിയേകുമോ.. പ്രിയമധുരമായ് ആകാശം മേലാകെ നീർ പെയ്യുമ്പോൾ ഒരു സുഖം...ഒരു പുതു സുഖം... ചേലോടെൻ ചാരെ നീയും ചായുമ്പോൾ ജീവനിൽ ഒരു പുതുമണം ... ഒരു സ്വപ്നലോകത്തിനുള്ളിലായെന്റെ കുഞ്ഞുമാനസം ഇരു മാനസം തമ്മിൽ ചേരുവനാനെന്തിനാണ് താമസം ചിറകുകൾ ഞാൻ തരാം .. ചിരിയിതൾ നീ തരൂ.... ഒരു കനവിൻ വഴി ഇനി പറന്നിടാം മറുപടി തേടി ഞാൻ.. പല ഞൊടി കാക്കവേ ഒരു മൊഴിയേകുമോ പ്രിയമധുരമായ് ....

Published by the catalogue editor. Rights remain with the original creators.