Mohanlal poster

2018 · song 8

Thoovennilaa

From Mohanlal

Credits

Singer
Sanoop Lakshmi Menon
Lyricist
Manu Manjith
Composer
Tony Joseph Pallivathukkal

Lyrics

തൂവെണ്ണിലാ പാൽത്തുള്ളിപോൽ  വാർതിങ്കളിൻ മാൻകുഞ്ഞുപോൽ  ആരോമലേ ആരാധികേ നീയെന്നിലായ് ചേരുന്നുവോ  തിരിതാഴുന്ന സായാഹ്നസൂര്യൻ തുടു മഞ്ചാടിമുത്തായ്‌ മിനുങ്ങി  മയിൽപ്പീലിയ്ക്കു ചേലേറുമുള്ളിൽ    നിറമൗനങ്ങൾ കല്യാണി മൂളി   അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ  നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം    അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ  നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം    നാണമാർന്നിടും.. മിഴിമുനകൂടി നിൽക്കുമാമ്പലായ്    താണിറങ്ങിയോ.. ചെറുചിരി താരകങ്ങളായിരം  പതിവായി നാം പോകും മേലേ മേട്ടിൽ  തണൽതേടിച്ചായും ആലിൻ ചോട്ടിൽ കുഴലൂതിപ്പാടാൻ കൂടെ പോന്നു  പുതുതായിന്നേതോ തൂവൽപ്രാവ്  വിടരുമാശയിൽ അമലേ നീ..  പൊഴിയുമീ മഴയിൽ നനയാൻ വാ..  അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ  നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം

Published by the catalogue editor. Rights remain with the original creators.