1968 · song 6

Poo Pole

From Thirichadi

Credits

Singer
P Susheela
Lyricist
Vayalar
Composer
R Sudarsanam

Lyrics

പൂ പോലെ പൂ പോലെ ചിരിക്കും - അവൻ പുളകം കൊണ്ടെന്നെ വാരിപ്പുതപ്പിക്കും പൂ പോലെ പൂ പോലെ ചിരിക്കും (പൂ പോലെ... ) എന്റെ വികാരസരസ്സിലെ സ്വപ്നമാം സ്വർണ്ണമത്സ്യത്തിനെ കണ്ണെറിയും അവൻ കണ്ണെറിയും പെൺ കൊടിമാർക്കുള്ളിലുന്മാദമുണർത്തുന്ന ചങ്ങമ്പുഴക്കവിത പാടും - അവൻ ചങ്ങമ്പുഴക്കവിത പാടും (പൂ പോലെ..) ചന്ദനക്കാതൽ കടഞ്ഞ പോലുള്ളോരാ നെഞ്ചിലെൻ കൈവിരൽ സഞ്ചരിക്കും വിരൽ സഞ്ചരിക്കും നാണിച്ചു  നാണിച്ചു മറ്റാരും കാണാതെ ചോദിച്ചതൊക്കെ ഞാൻ നൽകും - അവൻ ചോദിച്ചതൊക്കെ ഞാൻ നൽകും  (പൂ പോലെ..)

Published by the catalogue editor. Rights remain with the original creators.