Mandharam poster

2018 · song 7

Pulari Mazhakal

From Mandharam

Credits

Singer
Balu Thankachan Shakthisree Gopalan
Lyricist
Vinayak Sasikumar
Composer
Mujeeb Majeed

Lyrics

പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... ഒരു യാത്രതൻ കഥതീരവേ ... പറയാതെ നാം വഴിമാറവേ ... മറുവാക്കു മിണ്ടാതെ നീ പോകവേ ... ഒരു തേങ്ങലായെന്റെ മനമാകവേ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... മാനമാകെ ഏതോ കനവായിരുന്നു പലദൂരമിന്നോളം ഇവിടെ വരെ നിറമാർന്നൊരാ നിമിഷങ്ങളെൻ കനലായി മാറുന്നിതാ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... പുലരിമഴകളിതിലെ വന്നുപോയ് നീ കേട്ടുവോ .... ഇലകളുതിരും ഇരവുമെങ്ങുപോയ് ... നീ കണ്ടുവോ .... ഒരു യാത്രതൻ കഥതീരവേ ... പറയാതെ നാം വഴിമാറവേ ... മറുവാക്കു മിണ്ടാതെ നീ പോകവേ ... ഒരു തേങ്ങലായെന്റെ മനമാകവേ.... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ.... ഇനിയെന്തിനായെൻ ചിരിയും കിനാവും ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ വരി പാടുവാൻ കളി ചൊല്ലുവാൻ ഇനിയെന്തിനാണെൻ സ്വരം .... മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....

Published by the catalogue editor. Rights remain with the original creators.