1968 · song 3

Kadukolam Theeyundengil

From Thirichadi

Credits

Singer
KJ Yesudas CO Anto
Lyricist
Vayalar
Composer
R Sudarsanam

Lyrics

കടുകോളം തീയുണ്ടെങ്കിൽ കുളിരും മഞ്ഞും കുടവെട്ടപ്പാടകലേ കഞ്ചാവൊരു പുകയുണ്ടെങ്കിൽ ഹൃദയവും ബുദ്ധിയും അഞ്ചര - നാഴികയകലേ - അകലേ - അകലേ (കടുകോളം... ) ഹൃദയമെന്നളിയനിനി പറഞ്ഞാൽ ഇവിടെക്കിടന്നു ഞാൻ കരയും കൈയ്യിലൊരെണ്ണമുണ്ടായിരുന്നത് കാലത്തെണീറ്റപ്പം കണ്ടില്ലാ കണ്ടില്ലാ - കണ്ടില്ലാ - കണ്ടില്ലാ (കടുകോളം..) എന്റെ ഹൃദയം ഞാനെടുത്തൊരു പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ അയ്യോ പെണ്ണെ പറ്റിച്ചോ അതു കൈയ്യീന്നു നിലത്തിട്ടു പൊട്ടിച്ചോ പൊട്ടിച്ചോ - പൊട്ടിച്ചോ - പൊട്ടിച്ചോ  (കടുകോളം..) അളിയാ - എനിക്കു ബുദ്ധി വരുന്നു ഇപ്പം എനിക്കും ബുദ്ധി വരുന്നു ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ - അളിയാ നമുക്കു വേണ്ടാ ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ - അളിയാ നമുക്കു വേണ്ടാ  (കടുകോളം..)

Published by the catalogue editor. Rights remain with the original creators.