1968 · song 2

Indulekhe [MD]

From Thirichadi

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
R Sudarsanam

Lyrics

ആഹഹാ... ആ...  ഇന്ദുലേഖേ ഇന്ദുലേഖേ  ഇന്ദ്രസദസ്സിലെ നൃത്തലോലേ  ഈ രാത്രി നിന്നെ കണ്ടിട്ടെനിയ്ക്കൊരു  തീരാത്ത തീരാത്ത മോഹം  ആഹഹാ....ആ.. (ഇന്ദുലേഖേ... )  സ്വപ്നങ്ങളുറങ്ങാത്ത രാത്രി  ഇതു ശരൽക്കാല സുന്ദരരാത്രി  ആഹഹാ....ആ..  കാമുകിമാരും കാമുകന്മാരും  രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ  രോമാഞ്ചമണിയുന്ന രാത്രി  (ഇന്ദുലേഖേ... )  നവഗ്രഹവീഥിയിലൂടെ - ഒരു  നക്ഷത്ര നഗരത്തിലൂടെ ആഹഹാ....ആ..  നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ നവവധുവായ്‌ നീ വന്നു - ആരുടെ  നവവധുവായ്‌ നീ വന്നു  (ഇന്ദുലേഖേ... )

Published by the catalogue editor. Rights remain with the original creators.