Lolans poster

2018 · song 5

Ilaveyile

From Lolans

Credits

Singer
Najim Arshad Durga Viswanath
Lyricist
Santhosh Kodanadu
Composer
Anwar Aman

Lyrics

ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ മധുരചിത്രങ്ങൾ പോലെ മറയുന്നു വർണ്ണങ്ങൾ വാനിൽ അഴകേ ...ഉയിരേ....ഉയിരേ... ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ മഞ്ഞുതുള്ളിപോൽ നീറിടുന്നു ഞാൻ നിന്റെ ഓർമ്മകൾ വേനലായ്.. സ്നേഹമെന്നിലെ പക്ഷി പാടിയ മോഹരാഗങ്ങൾ മൂകമായ് .. ഞാൻ നിൻ കാലൊച്ചയോർത്തിരുന്നു .. നോവിൻ മിഴിനീരുമായി നിന്നു അരികെ അണയും നിമിഷം... ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ ആ ...ആ ... മൗനതാരകേ നീയുദിക്കാത്ത രാവുകൾ ശൂന്യവീഥിയായ് ജാലകക്കിളി പാറിവന്നൊരാ വെൺ പ്രഭാതങ്ങളോർമ്മയായ് നീയെൻ പ്രാണനായിരുന്നു.. കൂടും കിളിക്കൊഞ്ചലായിരുന്നു.. തനിയേ പുകയൂ മനസ്സേ ... ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ മധുരചിത്രങ്ങൾ പോലെ മറയുന്നു വർണ്ണങ്ങൾ വാനിൽ അഴകേ ...ഉയിരേ....ഉയിരേ... ഇളവെയിലേ ഇളവെയിലേ മാഞ്ഞുപോകല്ലേ ദൂരെ കനവുകളും ചിരിമഴയും തേങ്ങലാകുന്നു നെഞ്ചിൽ

Published by the catalogue editor. Rights remain with the original creators.