Koode poster

2018 · song 5

Paranne

From Koode

Credits

Singer
Raghu Dixit Benny Dayal
Lyricist
Rafeeq Ahamed
Composer
Raghu Dixit

Lyrics

ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ തെന്നിത്തെന്നിപ്പാറിപോകാനായ്  ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും  കാണുവാനായ് ഒന്നിച്ചോടാം വാ... ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ  ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ  ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ പറന്നേ... ചെറുചിറകുകളടിച്ചുയരേ... ജീവിതത്തെ ചുംബിച്ചീടാല്ലോ  പറന്നേ... പലമതിലുകളിടിച്ചുടച്ചേ... സാഗരങ്ങൾ നീന്തിക്കേറാല്ലോ           ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ  കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ       പാടുന്നു മൗനം മൂളുന്നു താളം തോളത്തുകൂടാമോ ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ  വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം നിലയ്ക്കാതെ  ഈ കാടും മേടും കേറിപ്പോകാല്ലോ.. പറന്നേ... ചെറുചിറകുകളടിച്ചുയരേ... ജീവിതത്തെ ചുംബിച്ചീടാല്ലോ  പറന്നേ... പലമതിലുകളിടിച്ചുടച്ചേ... സാഗരങ്ങൾ നീന്തിക്കേറാല്ലോ           നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ  കേൾക്കുന്നില്ലേ രാവിൻ സംഗീതം  മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ  കാണുകില്ലേ മായപ്പൂക്കാലം നോവിലിരിയ്ക്കാതെ ഓർമ്മ വിളിക്കാതെ പേടി കുരുക്കാതെ  ഈ വാനം മേലെ പാറിപ്പോകാല്ലോ.. പറന്നേ... ചെറുചിറകുകളടിച്ചുയരേ... ജീവിതത്തെ ചുംബിച്ചീടാല്ലോ  പറന്നേ... പലമതിലുകളിടിച്ചുടച്ചേ... സാഗരങ്ങൾ നീന്തിക്കേറാല്ലോ           പറന്നേ... ചെറുചിറകുകളടിച്ചുയരേ... ജീവിതത്തെ ചുംബിച്ചീടാല്ലോ  പറന്നേ... പലമതിലുകളിടിച്ചുടച്ചേ... സാഗരങ്ങൾ നീന്തിക്കേറാല്ലോ...

Published by the catalogue editor. Rights remain with the original creators.