Kinavalli poster

2018 · song 6

Panimalarum

From Kinavalli

Credits

Singer
Roshni Suresh Nabeel Azeez
Lyricist
Nishad Ahamed
Composer
Shaswath

Lyrics

പനിമലരും ഒരുകിളിവാൽ ശലഭവും  അതിരറിയാ വനിമേലേ  പ്രണയമായ്   ഇരുവരുമാ ഹിമമണിമേട്ടിൽ  മണിമുകിലിൻ മഴയുടെ കൂട്ടിൽ  കളിമൂളും കിളിയുടെ പാട്ടായ്   പനിമലരും ഒരുകിളിവാൽ ശലഭവും  അതിരറിയാ വനിമേലേ പ്രണയമായ്  നീ നീർവാനമേ ഒരു മേലാപ്പു താ വാ വാർമേഘമേ പൂമാരി താ ചിരിയുടെ കൂട്ടിൽ കുഞ്ഞുപാട്ടിൻ പുലരികളേ വാ  ഒരു ചെറുകാറ്റിൻ മഞ്ഞുപൂവേ കുളിരണിയാൻ വാ  പനിമലരും ഒരുകിളിവാൽ ശലഭവും  അതിരറിയാ വനിമേലേ പ്രണയമായ്  താരോ തളിരോ മകനോ മകളോ  കാണാ കവിളിൽ കളിയോ ചിരിയോ  കരളിലൊരൂഞ്ഞാൽ ആടുവാൻ അണയുക വാവേ  കനവിലുറങ്ങൂ ജീവനിൽ ജീവനായ്  പനിമലരും ഒരുകിളിവാൽ ശലഭവും  അതിരറിയാ വനിമേലേ പ്രണയമായ്

Published by the catalogue editor. Rights remain with the original creators.