Kinavalli poster

2018 · song 5

Kalla Kadhaakaarane

From Kinavalli

Credits

Singer
Rafeeq Rahman Ramshi
Lyricist
Nishad Ahamed
Composer
Shaswath

Lyrics

ഹേയ് കള്ളകഥക്കാരാണേ ഇല്ലാകഥക്കാരാണേ   കെട്ടുകഥക്കാരാണു നാം  പണ്ടേ പൊട്ടിച്ചൂട്ടിന്റെ  കാണാ കുട്ടിച്ചാത്തന്റെ  ഇഷ്ടകഥാകാരാണു നാം  ഇത് കഥ ചിരി കഥ  കാലേൽ ചുറ്റാനൊരു കഥ ഒരു കഥ നുണക്കഥ  കേൾക്കാൻ പോരുന്നോ  എനിക്കിതാ നിനക്കിതാ  കേട്ടാൽ ഞെട്ടാനൊരു കഥ  ഒരു കഥ നമുക്കിതാ  കാണാൻ പോരുന്നോ  ഇരുട്ടും നേരത്തുണ്ടാ വെളുത്ത രൂപം കണ്ടാ  മിടുക്കാ മിണ്ടാൻ നിക്കണ്ടാ  വെളുക്കും നേരത്തമ്പോ  കിലുക്കം കേട്ടാലയ്യോ  വിറയ്ക്കാൻ നേരം നോക്കണ്ടാ  മുറുക്കാൻ ചോദിച്ചാരോ  പിറകേ വന്നാലപ്പോ  കുണുങ്ങാൻ നിന്നാ പിന്നെ നിന്നെ കിട്ടൂല്ലാ കറുമ്പൻ പൂച്ചയ്ക്കുണ്ടേ  കുഴപ്പം പണ്ടേ പണ്ടേ  ചതിച്ചേ പൂച്ച അയ്യോ വട്ടം ചാടുന്നേ    കഥയ്ക്കു പുറത്തുള്ള കലക്കന്‍ ലോകത്തെങ്ങും കഥകള്‍ നേരം പോക്കാണേ കളിയ്ക്ക് പറയുമീ കഥയില്‍ വസിക്കുമീ മിടുക്കി പാവം പെണ്ണാണേ മുട്ടയ്ക്ക് മന്ത്രം ചുറ്റി ഉരുക്കും നൂലും കെട്ടീ തളയ്ക്കാന്‍ ആളേ തപ്പാന്‍ ആരും പോകണ്ടാ ചിരിച്ചു രസിച്ചോന്നു തിരിച്ചു മടങ്ങുമ്പോള്‍ വഴിക്ക് വട്ടം വന്നാല്‍ ആരും ഞെട്ടണ്ടാ

Published by the catalogue editor. Rights remain with the original creators.