Kinar poster

2018 · song 1

Alakkuvaan Aakumo

From Kinar

Credits

Singer
Kallara Gopan
Lyricist
Sheela Paul
Composer
Kallara Gopan

Lyrics

അളക്കുവാനാകുമോ ആഴിതൻ ആഴവും പേമാരിതൻ തുള്ളിയും സൂര്യ ചന്ദ്ര താരാഗണങ്ങളും... വിണ്ണിലെ... വിസ്മയ സത്യവും അളക്കുവാനാകുമോ.. തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ വനസ്ഥലി വന്ധ്യയായ് മാറുന്നൂ പുളകമാർന്നൊഴുകിയ.. പുഴകൾ മരിക്കുന്നു സൈകതം ഇന്നു... കേഴുന്നു... ജലവേണി നര വീണു ജലരേഖയായ് മാറും വറുതിയിൽ എരിയുന്നു.. മണ്ണും ആകാശവും കുളിർമഴ കുംഭങ്ങളേന്തട്ടെ... മേഘങ്ങൾ... പുതുമന്ദഹാസമായ് വിടരട്ടെ... പൂവുകൾ... വിടരട്ടെ... പൂവുകൾ... അളക്കുവാനാകുമോ... ആഴിതൻ ആഴവും.. പേമാരിതൻ തുള്ളിയും സൂര്യ ചന്ദ്ര താരാഗണങ്ങളും വിണ്ണിലെ.. വിസ്മയ സത്യവും അളക്കുവാനാകുമോ...

Published by the catalogue editor. Rights remain with the original creators.