2018 · song 3
Kunjilam Poove
Credits
- Singer
- Nia Pathiala
- Lyricist
-
Rajeev Nair
- Composer
-
Prakash Alex
Lyrics
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ
നറുതേൻ ചിരിയാൽ മൊഴിയാൻ വാ
കുളിരോർമ്മകളിൽ ഒന്നിച്ചാടാൻ പാടാൻ കൂടാൻ നീ വാ
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ
കൊലുസ്സിട്ട് കിലുങ്ങുന്ന നിന്നെ കാണാൻ
ഒഴുകും തെന്നലായ് ഞാനടുത്തോട്ടെ (2)
എൻ പ്രിയനായ് കൂടെവരാൻ പോരൂ മുത്തേ നീ...
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ
ഇളം കാറ്റ് വീശുന്ന നേരത്തെങ്ങോ
ഒരു മലർ പൊയ്കയിൽ തേരിൽ വന്നു നീ (2)
തേരേറി പോകാനായ് കാത്തു ഞാനേകനായ്...
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ
നറുതേൻ ചിരിയാൽ മൊഴിയാൻ വാ
കുളിരോർമ്മകളിൽ ഒന്നിച്ചാടാൻ പാടാൻ കൂടാൻ നീ വാ
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ...
കുഞ്ഞിളം പൂവേ മണി തങ്കക്കിനാവേ...
Published by the catalogue editor. Rights remain with the original creators.