Kallai FM poster

2018 · song 1

Aathmabhaava

From Kallai FM

Credits

Singer
Sachin Balu
Lyricist
Rafeeq Ahamed
Composer
Gopi Sundar Sachin Balu

Lyrics

ഹോ ...ആ ..ആ ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ദേവഗംഗ പോലുദാരമാം... ഗാന നിർജ്ജരീ   ആ ഹിമാലയാദ്രി പോലെയാം സാന്ദ്ര വൈഖരി... അനുരാഗ യമുനാ നദിതൻ ആർദ്രമാം ശ്രുതി.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ഏതപാര വാനസീമയിൽ പോയ്മറഞ്ഞു നീ.. പാടിടുന്നിതെന്നുമെങ്ങുമീ ഗാനവീചികൾ.... അതു മാറിൽ അണിയുന്നിതാ ഭൂമി രാപ്പകൽ.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ...

Published by the catalogue editor. Rights remain with the original creators.