Kala Viplavam Pranayam poster

2018 · song 1

Idam Valam

Credits

Singer
Niranj Suresh
Lyricist
Sreejith Achuthan Nair
Composer
Athul Aanand

Lyrics

ഇടം വലം വിരിഞ്ഞ ചങ്ങല  അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി  ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം   ഇടം വലം വിരിഞ്ഞ ചങ്ങല  അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി  ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം      അരിവാളിനാൽ കൊയ്ത കതിരുകൾ  പതറാതെ വിണ്ണിലേക്കുയർത്തണം  അധികാരവീഥിയിൽ ഉയർന്നുനിന്നിടും  കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം  വരും നമുക്കു നാളെയും കരം തരും സഖാക്കളായിരം പോരിനായ് കൊടും ഇരുട്ടിനെ  വെളിച്ചമാക്കിടാം പതറാതുറച്ച് കാഴ്ചവിട്ടിടാം  പിറന്ന നാടിനായ് ചുടുചോര ചിന്തിടും  ഉടലാകെ നാം പകുത്തുനൽകിടും എതിർക്കളങ്ങളിൽ കരങ്ങളേന്തുമായുധം അടിച്ചമർത്താം  നമുക്കറുത്തുമാറ്റിടാം   കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം      അരിവാളിനാൽ കൊയ്ത കതിരുകൾ  പതറാതെ വിണ്ണിലേക്കുയർത്തണം  ഇടം വലം വിരിഞ്ഞ ചങ്ങല  അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി  ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ പുതുതാര വിപ്ലവസ്വരം

Published by the catalogue editor. Rights remain with the original creators.