2018 · song 2

Karineela Kannulla Pennu

Credits

Singer
Karthik Akhila Anand
Lyricist
BK Harinarayanan
Composer
Ranjin Raj VK

Lyrics

കരിനീലക്കണ്ണുള്ള പെണ്ണ്  മഴവില്ലിൻ ചിറകുള്ള പെണ്ണ്  കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്  കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്  കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്  കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്  നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ  മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ  തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ  ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ  മഞ്ഞുകണമായ് എന്റെ ഹൃദയം... നിന്നിലലിയാൻ ഒന്നു പൊഴിയാം... നീർപൊയ്കയാം മിഴിയാഴങ്ങളിൽ... പരൽ മീനുപോലെ ഞാൻ  കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു  സുഖലയമിതു പ്രണയം  കരിനീലക്കണ്ണുള്ള പെണ്ണ്  മഴവില്ലിൻ ചിറകുള്ള പെണ്ണ്  കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്  കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്  കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്  കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ  അമ്പ് നെയ്തതെന്താണ്...

Published by the catalogue editor. Rights remain with the original creators.