Punnapra Vayalar poster

1968 · song 6

Sakhakkale Munnottu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
K Raghavan

Lyrics

സഖാക്കളേ...  സഖാക്കളേ മുന്നോട്ട്‌  മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  തൊഴിലാളികളെ തൊഴിലാളികളെ  മനസ്സിൽ വിപ്ലവ തിരകളിരമ്പിടും  അലയാഴികളെ - അലയാഴികളെ മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  സഖാക്കളേ മുന്നോട്ട്‌ വസന്തപുഷ്പാഭരണം ചാർത്തിയ  വയലേലകളിൽ - വയലേലകളിൽ വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ  പണിശാലകളിൽ - പണിശാലകളിൽ നമ്മളുയർത്തുക നമ്മളുയർത്തുക  നമ്മുടെ ധീര പതാക - നമ്മുടെ ധീര പതാക  മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  സഖാക്കളേ മുന്നോട്ട്‌  പരദേശികളുടെ അധികാരക്കൊടി  അറബിക്കടലിൽ -  അറബിക്കടലിൽ അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ  അറബിക്കടലിൽ - അറബിക്കടലിൽ പുത്തൻ കലവും പൊന്നരിവാളും  പുതിയ പ്രതിജ്ഞയുമായി -  പുതിയ പ്രതിജ്ഞയുമായി  മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  സഖാക്കളേ മുന്നോട്ട്‌ രക്തസാക്ഷികളേ - രക്തസാക്ഷികളേ രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ  രാജമല്ലിപ്പൂവുകളേ - രാജമല്ലിപ്പൂവുകളേ നിങ്ങടെ അന്ത്യശ്വാസമുയർന്നു  കൊടുങ്കാറ്റൂതിയ മണ്ണിൽ  കൊടുങ്കാറ്റൂതിയ മണ്ണിൽ  ഞങ്ങളുയർത്തുകയല്ലോ ഭാരത - സങ്കര ധീരപതാക  മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌  സഖാക്കളേ - സഖാക്കളേ....

Published by the catalogue editor. Rights remain with the original creators.