Ente Ummante Peru poster

2018 · song 2

Neer Kanikayil

Credits

Singer
Gopi Sundar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ.. ഇന്നീ മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു തെളിയുമീ വഴി നിറയേ ..താരകമലരായ് നീ ചിരി പൊഴിയേ .. കരളിൻ ജനലരികേ .. നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ.. ഈ നിമിഷമിതിനിരുപുറമേ ... നാം മനമറിയുമൊരുപോലെ മൊഴികളിൽ മറുമൊഴി ഞൊറിയേ ചിറകടിച്ചുയരുന്നിതകമേ ... കസവിന്റെ മിനിപ്പുള്ളൊരിശലേ ഇതിലേ ഇതിലേ തുഴയുന്ന ദൂരേ .. നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ.. നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ.. ഇന്നീ മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു നീ വരുമിവനിലലിയാനോ   ഈ ..ഞൊടിയിടയിലടരാനോ നിറമുള്ള നിനവുള്ളിലെഴുതീ അഴലിന്റെ അലമെല്ലെ വകഞ്ഞേ   ഉയിരിന്റെ ഉറയൊന്നു തിരഞ്ഞേ ഒഴുകീ ഒഴുകീ നിനക്കായി ഞാനേ ... നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ.. ഇന്നീ മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് വീണ്ടും നീന്തുന്നു തെളിയുമീ വഴി നിറയേ ..താരകമലരായ് നീ ചിരി പൊഴിയേ .. കരളിൻ ജനലരികേ .. നീർ ....

Published by the catalogue editor. Rights remain with the original creators.