Ente Mezhuthiri Athazhangal poster

2018 · song 1

Kaattil Ee Jalakam

Credits

Singer
Vijay Yesudas
Lyricist
Rafeeq Ahamed
Composer
M Jayachandran

Lyrics

തരരരം.. തരരരം.. തരരരം തതരരരം.. തതരരരം തരരം.. കാറ്റിൽ ഈ ജാലകം പാതി ചാരുന്നു  മുല്ലകൾ പൂമണം തൂവിനിൽക്കുന്നു  ദേവദാരുവിനെ മഞ്ഞുണർത്തുന്നു മെഴുതിരി നാളമായ് ശ്വാസമുലയുന്നു  കാറ്റിൽ ഈ ജാലകം പാതി ചാരുന്നു  മുല്ലകൾ പൂമണം തൂവിനിൽക്കുന്നു.. വിരികളിൽ വിതറുമീ മണിമലർ ചെമ്പകം  ഉടലുകൾ പൊതിയുവാൻ സുരഭിയാം കമ്പളം  നീഹാരനിഴലുകൾ ഉതിർന്നു വീഴവേ  ഈ രാവിൻ സൗഭഗം തുളുമ്പിനിന്നുവോ  നിലാനാളമാടിനിന്നുവോ.. വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു  ചഞ്ചലം താരകൾ കണ്ണുചിമ്മുന്നു  മഴവിരൽ തഴുകുമാ ഹരിതമാം സാനുവിൽ  കുതിരുമോ ശിലകളും ഹിമാകണം പോലവേ  സൗവർണഭൂമിയെ തലോടി നീങ്ങുവാൻ  ആഷാഢമുകിലുകൾ ഇറങ്ങിവന്നുവോ  കിനാ ജ്വാലയാടിനിന്നുവോ  തെരുതെരെ നനുനനെ മഞ്ഞുവീഴുന്നു   വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു  ദേവദാരുവിനെ മഞ്ഞുണർത്തുന്നു മെഴുതിരി നാളമായ് ശ്വാസമുലയുന്നു  കാറ്റിൽ ഈ ജാലകം പാതി ചാരുന്നു  മുല്ലകൾ പൂമണം തൂവിനിൽക്കുന്നു..

Published by the catalogue editor. Rights remain with the original creators.