Carbon poster

2018 · song 1

Doore Doore

From Carbon

Credits

Singer
Rekha Bharadwaj
Lyricist
Rafeeq Ahamed
Composer
Vishal Bharadwaj

Lyrics

ദൂരേ ദൂരേ ശ്യാമഭൂവിൽ  രാക്കിളി പാടുമൊരു  പാട്ടിലൂറും തേൻകണമോ..  ഓ.. ദൂരേ ദൂരേ ശ്യാമഭൂവിൽ  രാക്കിളി പാടുമൊരു  പാട്ടിലൂറും തേൻകണമോ.. ഓ.. മേഘമാല താണിറങ്ങും  മാമലയ്ക്കു ചോട്ടിലേതോ  കാട്ടിലെ തേന്മലരോ.. ഓ.. മൂകരാവിലംബര സീമയിൽ സീമയിൽ സീമയിൽ.. പാദമുദ്ര വീണിടാത്ത വീഥിയിൽ  വീഥിയിൽ വീഥിയിൽ.. തേടിടുന്നതാരേ നീ ആരെ നീ ആരേ നീ   തൂവൽ പോലെ പാറും മോഹമേ  മോഹമേ മോഹമേ.. ദൂരേ ദൂരേ ശ്യാമഭൂവിൽ  രാക്കിളി പാടുമൊരു  പാട്ടിലൂറും തേൻകണമോ.. ഓ.. ജീവോന്മാദം സിരകളിലാകെ  ഏതോ ദാഹം ഇമകളിലാകെ    അലയും മനോരഥം  പതിവായ് നിശാ..ദിനം.. പടയാത്രികാ വരൂ പോകാം.. തേടിടുന്നതാരേ നീ ആരെ നീ ആരേ.. നീ   തൂവൽ പോലെ പാറും മോഹമേ  മോഹമേ മോഹമേ.. ദൂരേ ദൂരേ ശ്യാമഭൂവിൽ  രാക്കിളി പാടുമൊരു  പാട്ടിലൂറും തേൻകണമോ.. ഓ..

Published by the catalogue editor. Rights remain with the original creators.