Pengal poster

1968 · song 1

Kaarmukilolivarnna

From Pengal

Credits

Singer
P Leela
Lyricist
TP Sukumaran
Composer
KV Job George

Lyrics

കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ മാധവാ മനോഹരാ വാസുദേവാ  കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ തീതിന്നും ഹൃദയത്തിൻ അഴൽ- നീക്കാനെഴുന്നെള്ളും താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ കരള്‍പൊട്ടിക്കരയുമ്പോള്‍  ഇരുളിന്‍ ഞാനുഴലുമ്പോള്‍ കരകേറ്റിത്തരേണമേ മഞ്ജുളശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു കാരുണ്യക്കടലേ നീ കനിയേണമേ ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം ഗോവിന്ദഭവാനാണെന്‍ ജീവിതസ്പന്ദം കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ മാധവാ മനോഹരാ വാസുദേവാ  കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ - കണ്ണാ....

Published by the catalogue editor. Rights remain with the original creators.