Padunna Puzha poster

1968 · song 8

Sindhubhairavi Raagarasam

Credits

Singer
P Leela AP Komala
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

സിന്ധു ഭൈരവീ - രാഗരസം സിന്ധു ഭൈരവീ രാഗരസം സിന്ധു ഭൈരവീ രാഗരസം സുന്ദര ഗന്ധർവ്വ ഗാനരസം സിന്ധു ഭൈരവീ രാഗരസം ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും  ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും  ഇന്ദ്രമനോ മധുര മന്ത്രരസം സിന്ധു ഭൈരവീ രാഗരസം കല്യാണി കമനീയ ഗാന പ്രദായിനി കല്യാണമണ്ഡപ മോഹിനി കളവാണി ശൃംഗാര യൗവ്വന സ്വപ്നാനുഭൂതികൾ  സങ്കൽപരംഗമൊരുക്കുന്ന സ്വരവേണി സിന്ധു ഭൈരവീ രാഗരസം ഹിന്ദോളമോളങ്ങളിളകുന്ന സ്വരമേളം മന്ദമായാത്മാവിൽ ഒഴുകുന്ന കുഞ്ഞോളം  ഭാവപ്രഭാപൂർണ്ണ ഭാസുരലയരാഗം .. ആ  ദേവസങ്കീർത്തനം പാടുന്ന പ്രിയരാഗം സിന്ധു ഭൈരവീ രാഗരസം ആനന്ദഭൈരവീ അതിരൂപ സുന്ദരി  ആത്മഹർഷങ്ങൾ തൻ ആർഭാട മഞ്ജരി  അലതല്ലുമാനന്ദ സുഖധാരയിൽ നീന്തി ഒരുരാഗമാലിക നെയ്യുക നീ സഖീ സിന്ധു ഭൈരവീ രാഗരസം സുന്ദര ഗന്ധർവ്വ ഗാനരസം ഇന്ദ്രസദസ്സിലെ ഉർവ്വശി പാടും ഇന്ദ്രമനോമധുര മന്ത്രരസം ​സിന്ധു ഭൈരവീ രാഗരസം

Published by the catalogue editor. Rights remain with the original creators.