Aravindante Athidhikal poster

2018 · song 2

Enthe kanna

Credits

Singer
Megha Josekutty
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

എന്തേ കണ്ണാ വന്നേയില്ല..   മുരളികയോതും ഗാനം കേട്ടേയില്ലാ..  എന്തേ കണ്ണാ വന്നേയില്ല... മഴമുകിലോമൽ രൂപം കണ്ടേയില്ലാ... വിരഹാർദ്രയായ് ഏകയായ്  മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല..   മുരളികയോതും ഗാനം കേട്ടേയില്ലാ..  നീ എൻ കനവിലേ ഓരോ നിനവിലും... മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ... ഞാനോ യമുനതൻ ഒരോ വനികളും  നിലയ്‌ക്കാതെ തവ പാദം തേടീ ദേവാ.. യദുനാഥൻ്റെ ഇരുകരമതിലിവളുടെ  നീറുന്ന മനമൊരുനവനിയിതൾ പോൽ... തരാം... വരൂ... ചടുലമരികേ...  ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്... എന്തേ കണ്ണാ വന്നേയില്ല..   മുരളികയോതും ഗാനം കേട്ടേയില്ലാ..  വിരഹാർദ്രയായ് ഏകയായ്  മധുവനിയിൽ നിൽപ്പൂ ഞാൻ... എന്തേ കണ്ണാ വന്നേയില്ല..   മുരളികയോതും ഗാനം കേട്ടേയില്ലാ..

Published by the catalogue editor. Rights remain with the original creators.