1968 · song 4
Paadunnu Puzha
Credits
- Singer
- P Leela AP Komala
- Lyricist
-
Sreekumaran Thampi
- Composer
- V Dakshinamoorthy
Lyrics
പാടുന്നൂ - പുഴ പാടുന്നു
എന്നാത്മ സംഗീതനാദമേ
എൻ ദാഹം നിന്നെ വിളിയ്ക്കുന്നു
ആ....
പാടുന്നൂ പുഴ പാടുന്നു
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നു
എന്നാത്മ സംഗീതനാദമേ
എൻ ദാഹം നിന്നെ വിളിയ്ക്കുന്നു
പാടുന്നൂ - പുഴ പാടുന്നു
നിറകതിർ പുഞ്ചിരി പൂവുമായി
നിത്യാനുരാഗത്തിൻ പാട്ടുമായി (2)
എൻ ജീവസാരമെ നീ വരില്ലെ
എൻദാഹം നിന്നെ വിളിയ്ക്കുന്നു
പാടുന്നൂ - പുഴ പാടുന്നു
കുളിരാർന്നു ചില്ലകൾ തളിരണിഞ്ഞു
കുരുകുത്തി മുല്ലകൾ ചിലമ്പണിഞ്ഞു (2)
ഈറൻ ശരത്‌കാല മേള കാണാൻ
എൻദാഹം നിന്നെ വിളിയ്ക്കുന്നു
പാടുന്നൂ - പുഴ പാടുന്നു
ഈ ശരത്‌കാലം കഴിഞ്ഞു പോകും
ഈ സ്വപ്നലോകം മറഞ്ഞു പോകും (2)
എങ്കിലും എങ്കിലും എൻ കിനാവെ
എൻദാഹം നിന്നെ വിളിയ്ക്കുന്നു
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ പുഴ പാടുന്നു
Published by the catalogue editor. Rights remain with the original creators.