2018 · song 6

Pranayam Manjaayi

Credits

Singer
Vineeth Sreenivasan Rajalakshmi Abhiram
Lyricist
Sohan Roy
Composer
BR Biju Ram

Lyrics

പ്രണയം മഞ്ഞായ് പുണരും കാലം നിഴലിൽ നിഴലായ് അലിയും നേരം (2) മധുരം ജീവിതം നുകരാം തേൻകണം കനവോ സുന്ദരം.. മനമോ മോഹിതം അതിലായിരമാതിര മിന്നിനിറഞ്ഞൊരു പ്രേമാകാശവും പ്രണയം മഞ്ഞായ് പുണരും കാലം നിഴലിൽ നിഴലായ് അലിയും നേരം തിരകൾ തഴുകും തീരമിതല്ലോ ഇളംകാറ്റു വീശും തണലുമിതല്ലോ (2) ഇവിടിരുന്നാവണം ഹൃദയത്തിൻ സപന്ദനം നിനക്കായ് മാത്രം ഞാൻ പതിച്ചു നൽകാൻ പ്രണയം മഞ്ഞായ് പുണരും കാലം നിഴലിൽ നിഴലായ് അലിയും നേരം മണലിൻ ചരുവിൽ നീ മറഞ്ഞാലും മധുമലർ ചാർത്തിൽ പോയൊളിച്ചാലും എവിടിരുന്നാലും നിൻ അനുരാഗഗന്ധം എനിക്കായ് മാത്രം ..ഒഴുകിയെത്തും... പ്രണയം മഞ്ഞായ് പുണരും കാലം നിഴലിൽ നിഴലായ് അലിയും നേരം മധുരം ജീവിതം നുകരാം തേൻകണം കനവോ സുന്ദരം.. മനമോ മോഹിതം അതിലായിരമാതിര മിന്നിനിറഞ്ഞൊരു പ്രേമാകാശവും

Published by the catalogue editor. Rights remain with the original creators.