Padunna Puzha poster

1968 · song 2

Hridayasarassile

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ  അര്‍ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ  എന്നനുരാഗ തപോവനസീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ  ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ ഇത്രയും അരുണിമ നിന്‍കവിളില്‍  എത്ര സമുദ്രഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍  ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ

Published by the catalogue editor. Rights remain with the original creators.