Padunna Puzha poster

1968 · song 1

Bhoogolam Thiriyunnu

Credits

Singer
CO Anto
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഭൂഗോളം തിരിയുന്നൂ ഭൂതവും ഭാവിയും അറിയാതേ ഭൂഗോളം തിരിയുന്നൂ തിരിയുന്ന ഗോളത്തില്‍  തീരങ്ങള്‍ കാണാതേ യാത്രക്കാര്‍ അലയുന്നൂ  ഭൂഗോളം തിരിയുന്നൂ ഇരുളും വെളിച്ചവും ഇടകലര്‍ന്നൊഴുകും ഈഗോള നാടകവേളയില്‍ ഇഴയുന്ന നിഴലുകള്‍  നിമിഷത്തില്‍ വളരുന്നു മറയുന്നു - പിന്നെയും തെളിയുന്നു യാത്രക്കാര്‍ അലയുന്നൂ ഭൂഗോളം തിരിയുന്നൂ അരങ്ങത്തു നിറങ്ങളില്‍  വേഷമിട്ടണയുന്നു അണിയറയില്‍ വേഷം മാറ്റുന്നു അകലത്തു നില്‍ക്കുമ്പോള്‍  കാണുന്നതൊരു രൂപം അടുക്കുമ്പോളറിയുന്നു തനിരൂപം യാത്രക്കാര്‍ അലയുന്നൂ ഭൂഗോളം തിരിയുന്നൂ ഭൂതവും ഭാവിയും അറിയാതേ ഭൂഗോളം തിരിയുന്നൂ

Published by the catalogue editor. Rights remain with the original creators.