2017 · song 1

Ee Theruvil

From Y

Credits

Singer
Varsha Deepak
Lyricist
MR Vibin
Composer
Pramod Bhaskar

Lyrics

ഈ തെരുവിൽ പടരും ഇരവിന്നലയിൽ പറയുന്നു നേരുകൾ... ഏതറിവിൻ കനലിൽ ഉരുകന്നകലെ അലയുന്ന താരകൾ... ആരാരെ തിരയുന്നു.... ഇരു കരയായ് പിരിയുന്നു രാവൊരു മൗനരാഗമാകവേ... ഈ തെരുവിൽ പടരും ഇരവിന്നലയിൽ പറയുന്നു നേരുകൾ... നോവിഴകൾ തുന്നുമീ മാത്രയിൽ.. പാഴ്കനവ് തന്നിടാൻ മാത്രമായ് നിലവിന്റെ കണ്ണിലായിതാ... പൊതിയുന്നു മോഹനാളം മുകിലിന്റെ മൗനഭാവമായ്   അകലുന്നതേതു കാലം ഇന്നീ നിഴൽ പോലും പിരിയാനുഴറുന്നു അതിഗൂഡം.. മിഴി മൂടുന്നാരോ... ഈ തെരുവിൽ പടരും ഇരവിന്നലയിൽ കുളിരെഴുതിടുന്നൊരീ വിരലുമായ് കാറ്റൊഴുകിടുന്നിതാ വിവശമായ്   ഒരു നേർത്ത പാട്ടിനീണമോ.. നിറയുന്നു ദൂരെ ദൂരെ അറിയുന്നു ജീവതാളമായ്.. അതിനാഴമിന്നു ചാരെ... ഏതോ സ്വരജാലം അലിവായുണരുന്നു അതിലോലം പകലാകും പോലെ... ഈ തെരുവിൽ പടരും ഇരവിന്നലയിൽ പറയുന്നു നേരുകൾ... ഏതറിവിൻ കനലിൽ ഉരുകന്നകലെ അലയുന്ന താരകൾ... ആരാരെ തിരയുന്നു.... ഇരു കരയായ് പിരിയുന്നു രാവൊരു മൗനരാഗമാകവേ...

Published by the catalogue editor. Rights remain with the original creators.