2017 · song 2
Anthimaanam
Credits
- Singer
- Nandini Srikar
- Lyricist
-
Rafeeq Ahamed
- Composer
- Gopi Sundar
Lyrics
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ...
തെന്നും മേഘം പോലെ മിന്നൽ ചൂടി കാറ്റിൻ തേരിൽ പോകാമല്ലോ
ഇരു ചിറകുകളിതാ ചലനുവുമിതാ..
ശലഭമായ് ചിറകടിച്ചുയരുന്നു ...ഓ
മണിമുകിലല മേലെ....
മഴയിതൾ നുള്ളാൻ.. ചടുലമായുടലുകൾ ഉണരൂന്നു .. ഓ
വാനിലുയരേ ..വാനിലുയരേ ..
താഴെയൊരു ചിറകടി ചിറകടി മനമാകെ
വാനിലുയരേ .വാനിലുയരേ ..
താഴെയൊരു ചിറകടി ചിറകടി മനമാകെ...
നേടി ഒടുവിലീ മോഹമിനിയതു നുകരുവാൻ വരുന്നു
വീണു പലകുറി താണു ചിറകുകൾ
ഒടുവിൽ നാം... ഉയരുന്നു ...
തീരാതെ തീരാതെ ഈ ജന്മമങ്ങനെ
മായാ മരാളമായ് മാറേണമേ ...
മൂകാശ്രു ധാരകൾ പോരുന്നിതാ
നീല മേഘാലയങ്ങളിൽ ചേരുന്നു നാം..
ഉയരുയരൂ ..ഉയരുയരൂ ..
ഈ മണ്ണിൻ മേലെ..മേലെ...
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ
ശ്യാമ വിജനമാം ഈ അപാരത ലഹരിയായ് കിനാവായ്..
ഏതൊരസുലഭ മാത്ര വരുമാതിൽ അതിലലയുവാൻ നമുക്കായ്
പോയാലും പോയാലും തീരാത്ത ദൂരങ്ങൾ
കൈനീട്ടിയാലെത്തും പോലല്ലയോ...
ഏകാന്ത യാമങ്ങൾ തീരുന്നിതാ മുന്നിൽ ...
കാണാൻ കൊതിക്കും പുലർ കാലമായ്
ഉയരുയരൂ ..ഉയരുയരൂ ..
ഈ മണ്ണിൻ മേലെ.. മേലെ....
അന്തിമാനം മേലെ മാനം മേലെ പൊങ്ങിപ്പാറി പോകാമല്ലോ...
ഇരു ചിറകുകളിതാ ചലനുവുമിതാ..
ശലഭമായ് ചിറകടിച്ചുയരുന്നു ...ഓ
മണിമുകിലല മേലെ....
മഴയിതൾ നുള്ളാൻ.. ചടുലമായുടലുകൾ ഉണരൂന്നു .. ഓ
വാനിലുയരേ ..വാനിലുയരേ ..
താഴെയൊരു ചിറകടി ചിറകടി മനമാകെ
വാനിലുയരേ .വാനിലുയരേ ..
താഴെയൊരു ചിറകടി ചിറകടി മനമാകെ...
വാനിലുയരേ .വാനിലുയരേ ..
താഴെയൊരു ചിറകടി ചിറകടി മനമാകെ...
Published by the catalogue editor. Rights remain with the original creators.