Udaharanam Sujatha poster

2017 · song 2

Ethu Mazhayilum

Credits

Singer
Sithara Krishnakumar
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

ഏതു മഴയിലുമാളുമൊരു തിരിനാളം രാവു പകലൊരുപോലെ വിരിയണ താരം.. നോവു കരി പുകയൂതി എരിവിറകായി മീനവെയിലൊരു കൂടെ വഴി പലതേറി പാഠമെഴുതിയ ജീവകഥയുടെ ഏടിലൊരു ലിപിയായി ഏറേ വിജനത ചൂഴും.. ഇരുളിലും ആശയതു കളയാതെ..ചിരി തൂകീ മുകിലായ് നീ... നിറവാനിൻ കരതേടി ഏതു മഴയിലുമാളുമൊരു തിരിനാളം.. രാവു പകലൊരുപോലെ വിരിയണ താരം... ഹൃദയമുലയും മുറിവു മൊഴിയാൽ മൂടി സമയമണി പോൽ.. ഇടയിൽ നിൽക്കാതെ നൂറു കടമകളേറും ചുമടുകളായി നീലമിഴികളിൽ മോഹമഷിയണിയാതെ ഉയിരേ നീ.. വളരാനായ്... കനവോളം ഉയരാനായ്... ഏതു മഴയിലുമാളുമൊരു തിരിനാളം രാവു പകലൊരുപോലെ വിരിയണ താരം.. പാഠമെഴുതിയ  ജീവകഥയുടെ ഏടിലൊരു ലിപിയായി.. ഏറേ വിജനത ചൂഴും ഇരുളിലും ആശയതു കളയാതെ ചിരി തൂകീ .. മുകിലായ് നീ.. നിറവാനിൻ കര തേടി ഉം ..ഉം ..ആ...

Published by the catalogue editor. Rights remain with the original creators.