1968 · song 6

Nooru Nooru Pularikal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

നൂറു നൂറു പുലരികൾ വിരിയട്ടെ നൂറു നൂറു കരളുകൾ കുളിരട്ടെ  നൂറു പാനപാത്രങ്ങൾ നിറയട്ടെ നൂപുര മണിനാദം ഉയരട്ടെ  നൂറു നൂറു പുലരികൾ വിരിയട്ടെ നീല നിയോൺ ദീപമാല മേലേ നിത്യ വർണ്ണ സ്വപ്ന മേള നീളെ മദന രാഗ പല്ലവങ്ങൾ പോലെ മന്ദം ആടും യുവ പദങ്ങൾ നീളെ  നൂറു നൂറു പുലരികൾ വിരിയട്ടെ നൂറു നൂറു കരളുകൾ കുളിരട്ടെ  ദാഹഗീതം ഒഴുകിടുന്ന രാവിൽ ഡാലിയാ ചിരിച്ചിടുന്ന രാവിൽ നിന്റെ മന്ദഹാസമായ്‌ വിടരാൻ എന്റെ ചുംബനം കൊതിക്കും രാവിൽ  നൂറു നൂറു പുലരികൾ വിരിയട്ടെ നൂറു നൂറു കരളുകൾ കുളിരട്ടെ  നൂറു പാനപാത്രങ്ങൾ നിറയട്ടെ നൂപുര മണിനാദം ഉയരട്ടെ

Published by the catalogue editor. Rights remain with the original creators.