2017 · song 3
Kooduthurannu
Credits
- Singer
-
Sayanora Philip
- Lyricist
- Madhu Vasudevan
- Composer
-
Bijibal
Lyrics
കൂടു തുറന്നു പറന്നേ...
ചെറു തൂവലു നീർത്തിയ മോഹം...
ആരു വിടർത്തിയ മാനം
ഇതിൽ ആരുടെ... വർണ്ണ വിതാനം
ആരാരും പോരുന്നോ... ഈ വിൺതീരത്ത്
മഴയിൽ കുതിരാം.. വെയിലിൽ തുവരാം
ചെറു സുഖമറിയുക നാം...
നാടെല്ലാം ചുറ്റണ്ടേ... നാടോടിയായ്
അങ്കോം കാണാം... താളീം നുള്ളാം...
അന്തിച്ചോപ്പിൽ... അങ്കത്തട്ടിൽ
ആടാൻ എന്താവേശം....
അങ്കോം കാണാം... താളീം നുള്ളാം...
അന്തിച്ചോപ്പിൽ... അങ്കത്തട്ടിൽ
ആടാൻ എന്താവേശം....
ഇതുപോലൊന്നിനിയുണ്ടോ... ജീവിതമേ...
ഇതുപോലൊന്നിവിടുണ്ടേ.. നാടകവും...
നെഞ്ചിൽ കനലൊളി കണ്ണിൽ കളി ചിരി
ചുണ്ടിൽ... ചിലമ്പൊലിയോ...
വാഴുന്നോരേ... തോഴന്മാരേ...
പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും
എന്താ... വേറെ നീതി
വാഴുന്നോരേ... തോഴന്മാരേ...
പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും
എന്താ... വേറെ നീതി
ഒരു മാവിലെ ഇലയെല്ലാം.. ഒറ്റനിറം..
ഒരു പൂവിലെ ഇതളെല്ലാം... ഒറ്റമണം...
മുന്നിൽ തിരയടി... പിന്നിൽ.. കൊലവിളി
തമ്മിൽ.. കടിപിടിയോ...
കൂടു തുറന്നു പറന്നേ...
ചെറു തൂവലു നീർത്തിയ മോഹം...
ആരു വിടർത്തിയ മാനം...
ഇതിൽ... ആരുടെ വർണ്ണ വിതാനം
ഓ...ആരാരും പോരുന്നോ... ഈ വിൺതീരത്ത്
മഴയിൽ കുതിരാം വെയിലിൽ തുവരാം
ചെറു സുഖമറിയുക.. നാം..
നാടെല്ലാം ചുറ്റണ്ടേ... നാടോടിയായ്...
Published by the catalogue editor. Rights remain with the original creators.