1968 · song 2

Manmadhanaam Chithrakaaran

Credits

Singer
P Jayachandran
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മന്മഥനാം ചിത്രകാരന്‍ മഴവില്ലിന്‍ തൂലികയാലേ കിളിവാതിലിലെഴുതിച്ചേര്‍ത്ത മധുരചിത്രമേ - മന്നില്‍ മലരിട്ട താരുണ്യത്തിന്‍ പുതിയ പുഷ്പമേ  (മന്മഥനാം.. ) വെണ്ണിലാവില്‍ കുഴച്ചുതീര്‍ത്ത പ്രതിമാ ശില്പമേ കണ്ണിണകള്‍ കാത്തിരുന്ന സുരഭീ സ്വപ്നമേ (2) പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ  പ്രേമയമുനാനദിയില്‍ നീന്തും സുവര്‍ണ്ണമത്സ്യമേ  താമസിക്കാന്‍ താമരയല്ലിക്കൂടു തരാം ഞാന്‍ (മന്മഥനാം.. ) ഞാനറിയാതെന്നിലുള്ള വീണക്കമ്പികളില്‍ ഗാനധാര മീട്ടിടുന്നു നിന്റെ കണ്മുനകള്‍ (2) കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ  കാല്‍ച്ചിലമ്പൊലി വീശിവന്ന കവിതാശകലമേ കാല്‍ക്ഷണത്തിലണിയറ പൂകാന്‍ കാരണമെന്തേ  (മന്മഥനാം.. )

Published by the catalogue editor. Rights remain with the original creators.