1968 · song 1

Karayum Kadalthirayum

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കരയും -  കടല്‍ത്തിരയും കിളിമാസു കളിയ്ക്കും നേരം...  കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്‍ഹൃദയസഖീ നിന്‍ പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ (കരയും... ) മുകളില്‍ വെണ്മുകിലില്‍ വാല്‍ക്കണ്ണാടി നോക്കി സന്ധ്യ എന്‍മിഴികള്‍ നിന്‍മിഴിയില്‍ നോക്കി സ്വപ്നവിഭൂഷകള്‍ ചാര്‍ത്തി (മുകളില്‍) (കരയും... ) കടലും തെളിമണലും കളിയാടും പ്രേമവിനോദം (2) അകലെ കണ്‍കുളിരെ - കണ്ടു ഗഗനം നില്‍ക്കുകയല്ലോ (2) നിന്‍ കവിളില്‍ നാണമെഴുതും നവസിന്ദൂരരേഖകള്‍ കാണ്‍കെ (2) കരളില്‍ - മലരിതളില്‍  പല കവിതകളെഴുതീ രാഗം കരയും കടല്‍ത്തിരയും കിളിമാസുകളിയ്ക്കും നേരം ഈ ഹൃദയം - എന്‍ഹൃദയസഖീ നിന്‍ പിറകേ ഓടിവരുന്നൂ - നിൻ പിറകേ ഓടിവരുന്നൂ

Published by the catalogue editor. Rights remain with the original creators.