1968 · song 8

Udayaasthamanangale

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
K Raghavan

Lyrics

ഉദയാസ്തമനങ്ങളേ യുഗസഞ്ചാരികളേ ഉയർച്ചയും താഴ്ചയുമൊരു പോലെ നിങ്ങൾക്കൊരു പോലെ (ഉദയാ..) കണ്ണുനീർച്ചോലയിൽ കാലമൊഴുക്കിയ കടലാസു തോണികളെത്ര കണ്ടൂ അഴിമുഖത്തിരകളിൽ തകർന്നു ചിതറും അവരുടെ മോഹങ്ങളെത്ര കണ്ടൂ നിങ്ങളെത്ര കണ്ടൂ (ഉദയാ..) മാനവധർമ്മങ്ങൾ കാറ്റിൽ പറത്തിയ ഞാനെന്ന ഭാവങ്ങളെത്ര കണ്ടു ചുമലിൽ മാ‍റാപ്പുമായ് അലഞ്ഞു തിരിയും അവയുടെ മോഹങ്ങളെത്ര കണ്ടൂ നിങ്ങളെത്ര കണ്ടൂ (ഉദയാ..)

Published by the catalogue editor. Rights remain with the original creators.