2017 · song 1
Malayoram
Credits
- Singer
- Anoop Mohandas Anjali Jayakumar
- Lyricist
- Linkz Abraham
- Composer
- Sidhartha Pradeep
Lyrics
മലയോരം പൂത്തിടാൻ
കതിരേകാൻ കനവുമായ്
കാണാത്ത കാലമാ വന്നതോ
കൺനോക്കി കാണുവാൻ
വിരലോരം തേടിടാൻ...
ദൂരങ്ങൾ നിഴലുപോൽ കൂടിടാം
കുഞ്ഞോളം പുണരുമീ
കൊലുസിന്റെ കൊഞ്ചലിൽ
പുഴപോലെ ഒഴുകിടാൻ വന്നിതാ
മുകിലോരം കൈതൊടാൻ കുന്നോളം മോഹമായ്
കാറ്റത്തെ തൂവലായ് വന്നിതാ
കൺനോക്കി കാണുവാൻ
വിരലോരം തേടിടാൻ...
ദൂരങ്ങൾ നിഴലുപോൽ കൂടിടാം
മൊഴികൾ കനവുകൾ പെയ്ത മഴയിൽ
ഇനിയും വഴിമരം പെയ്തിതാ
മിഴിയിലൊരു തിരി കതിരുമേകി
വഴികളൊരുവഴി പോയിടാൻ
തളിടിരും ചില്ലയിൽ കിളികളണയും നേരമായ്
ഇവിടെയീ യാത്രയിൽ തോളുചേർന്നു മാനസം
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.