1968 · song 6

Rithukanyakayude

Credits

Singer
P Susheela
Lyricist
Vayalar
Composer
K Raghavan

Lyrics

ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ  പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ ഭക്തിയെങ്കില്‍ നിന്തിരുമുന്നില്‍ വല്‍ക്കലമണിഞ്ഞുനില്‍ക്കും ഞാന്‍ തുടിയ്ക്കും നെഞ്ചില്‍ തപസ്സിനിടയില്‍ തുളസിപ്പൂമാലചാര്‍ത്തും - ഞാനാം തുളസിപ്പൂമാല ചാര്‍ത്തും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ സ്വപ്നമെങ്കില്‍ മദനനയയ്ക്കും അപ്സരസ്സായ് ഞാന്‍ നില്‍ക്കും മനസ്സും വപുസ്സും മധുചന്ദ്രികയില്‍ മലരമ്പെയ്തെതു മുറിയ്ക്കും രാത്രിയില്‍ മലരമ്പെയ്തെയ്തു മുറിയ്ക്കും ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ  പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ

Published by the catalogue editor. Rights remain with the original creators.