1968 · song 4

Manjubhaashini

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
K Raghavan

Lyrics

മഞ്ജുഭാഷിണീ മണിയറവീണയില്‍  മയങ്ങിയുണരുന്നതേതൊരു രാഗം ഏതൊരു ഗീതം ഓ....മഞ്ജുഭാഷിണീ..  (മഞ്ജുഭാഷിണി..) നാദസിരകളില്‍ പ്രിയദര്‍ശിനീ നിന്‍ മോതിരക്കൈവിരല്‍ ഒഴുകുമ്പോള്‍ താനേപാടാത്ത തന്ത്രികളുണ്ടോ താളം പിടിക്കാത്ത ഹൃദയമുണ്ടോ (മഞ്ജുഭാഷിണി...) രാഗസരസ്സിതില്‍ പ്രാണസഖീ നിന്‍ രാജീവനയനങ്ങള്‍ വിടരുമ്പോള്‍ വാരിച്ചൂടാത്ത മോഹങ്ങളുണ്ടോ കോരിത്തരിക്കാത്ത സ്വപ്നങ്ങളുണ്ടോ (മഞ്ജുഭാഷിണീ...)

Published by the catalogue editor. Rights remain with the original creators.