1968 · song 3

Kodungallooramme

Credits

Singer
M Balamuralikrishna Chorus
Lyricist
Vayalar
Composer
K Raghavan

Lyrics

കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ ജയദുർഗ്ഗേ - ജയദുർഗ്ഗേ കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ കുരുതിക്കളങ്ങളിൽ  പാട്ടുപാടി കുങ്കുമക്കലശങ്ങളാടിയാടി വാളും ചിലമ്പുമായ് സംഹാരതാണ്ഡവം ആടുമമ്മേ - ശ്രീകുരുമ്പേ  ജയദുർഗ്ഗേ - ജയദുർഗ്ഗേ കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ മുത്തമിഴിൻ മുത്തായി മൂവുലകിന്നു വിളക്കായി കോവിലന്നു പ്രിയയായ് കണ്ണകിയായ് പണ്ട് കാവേരിതീരത്ത് വളർന്നോരമ്മേ ജയദുർഗ്ഗേ - ജയദുർഗ്ഗേ കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ പ്രതികാരരുദ്രയായ് പാവകജ്വാലയായ് മധുരാനഗരം എരിച്ചോരമ്മേ മാനവധർമ്മം കതിരിട്ടു നിന്നൊരു മാവേലി നാട്ടീന്നു വന്നോരമ്മേ  ജയദുർഗ്ഗേ - ജയദുർഗ്ഗേ കൊടുങ്ങല്ലൂരമ്മേ - കൊടുങ്ങല്ലൂരമ്മേ കുന്നലനാട്ടിൽ കുടികൊള്ളുമമ്മേ

Published by the catalogue editor. Rights remain with the original creators.