2017 · song 2

Koorirul Paathayil

From Kuntham

Credits

Singer
KS Harishankar
Lyricist
Jyothish T Kasi
Composer
Ratheesh Vegha

Lyrics

ഓ ..ആ കൂരിരുൾ പാതയിൽ ഏന്തിടും കുന്തം... കാരിരുമ്പാകുമീ... കൈകളിൽ കുന്തം... മണ്ണിൻ നെഞ്ചകമായ്... ഈ പെണ്ണിൻ കൺനിറയാൻ അരുതേ.. ഇനിയും ഒരുനാൾ... വിണ്ണിൻ ഒളിയിൽ... ഇവളെന്നും ഉണരാൻ.... ഇരുളിലെ ചതിക്കുഴികളെ തടയാൻ കൂരിരുൾ പാതയിൽ ഏന്തിടും കുന്തം... കാരിരുമ്പാകുമീ.. കൈകളിൽ കുന്തം ഈ ലോകം നിറയെ നാം.. നേരിൻ തിരയായ് ഉയരാൻ കാർമേഘച്ചുഴിയിൽ.. ഒരു മിന്നൽ മഴയായ് പൊഴിയാൻ രാവിലും.. പകലിലും.. സ്വാതന്ത്ര്യത്തിൻ നിഴലായ് പൊള്ളിടും നോവിനെ.. തെന്നൽക്കുളിരായ് തഴുകാൻ കൂരിരുൾ പാതയിൽ ഏന്തിടും.. കുന്തം... കാരിരുമ്പാകുമീ കൈകളിൽ കുന്തം... ഈ... മണ്ണിൻ മടിയിൽ... നാം ഇനിയും ഒന്നായ് തുടരാൻ വെൺതിങ്കൾ ചിരിയിൽ.. ഒരു മുല്ലപ്പൂവായ് വിടരാൻ നിനവിലും.. കനവിലും... നമ്മൾ നമ്മെ അറിയാൻ പൊയ്മുഖം ഏതിലും.. പ്രതികാരച്ചുരുളഴിയാൻ കൂരിരുൾ പാതയിൽ.. ഏന്തിടും കുന്തം... കാരിരുമ്പാകുമീ കൈകളിൽ കുന്തം...

Published by the catalogue editor. Rights remain with the original creators.