1968 · song 5

Ponkinaavin Pushparadhathil

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍ പോയ് വരു നീ പോയ് വരു നീ ആത്മസഖീ ആത്മസഖീ പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍ പോയ് വരു നീ പോയ് വരു നീ ആത്മസഖീ - ആത്മസഖീ ആയിരമായിരം ആശകളണിയായ്‍ പൂവിരിക്കും വഴിയില്‍ക്കൂടി നീലമുകിലുകള്‍ കണ്ണീരോടെ താലമെടുക്കും നിഴലില്‍ക്കൂടി (പൊന്‍കിനാവിന്‍...) മധുരസ്മൃതികള്‍ കൈത്തിരിവെയ്ക്കും പ്രണയക്ഷേത്രകവാടത്തില്‍ യാത്രക്കാരീ നീവരുവോളം കാത്തിരുന്നിടുമൊരു ഹൃദയം പോയിവരൂ - പോയിവരൂ നീ ആത്മസഖീ (പൊന്‍കിനാവിന്‍...) പ്രാണസഖീ നീ പോയ്‌വരുവോളം പാവം നിന്നുടെ വനശലഭം പാടാനോര്‍ത്തൊരു മധുരിതഗാനം പാടാതിവിടെയലഞ്ഞീടും പോയിവരൂ - പോയിവരൂ നീ ആത്മസഖീ (പൊന്‍കിനാവിന്‍...)

Published by the catalogue editor. Rights remain with the original creators.