1968 · song 4

Maanathin Muttathu (M)

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും  മധുമാസ സന്ധ്യകളേ കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും കാലത്തിന്‍ കന്യകളേ...  (മാനത്തിന്‍...) മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ - പൊടിമണ്ണില്‍ വീണുവല്ലോ ഒരു കൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്നാടകള്‍ അഴ പൊട്ടിവീണുവല്ലോ അഴ പൊട്ടിവീണുവല്ലോ (മാനത്തിന്‍...) നിങ്ങളേ കാണുമ്പോള്‍ എന്‍ കരള്‍ത്തംബുരു സംഗീതം മൂളിടുന്നൂ പണ്ടത്തെ ഗാനത്തിന്‍ മാധുരി വീണ്ടുമെന്‍ ചുണ്ടത്തണഞ്ഞുവല്ലോ ചുണ്ടത്തണഞ്ഞുവല്ലോ (മാനത്തിന്‍...)

Published by the catalogue editor. Rights remain with the original creators.