1968 · song 1

Hridayamuruki Nee

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം) ബാല്യത്തിൻ മലർ‌വനം കാലം ചുട്ടെരിച്ചപ്പോൾ ബാഷ്പത്താലെഴുതിയ കവിത പാടാം ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം ) ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥ പറയാം സകലവും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)

Published by the catalogue editor. Rights remain with the original creators.