1968 · song 6

Paavaadapraayathil

From Karthika

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

പാവാട പ്രായത്തിൽ .... പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ  താമരമൊട്ടായിരുന്നു നീ - ഒരു  താമരമൊട്ടായിരുന്നു നീ  ദാവണി പ്രായത്തിൽ പാതി വിടർന്ന നീ  പൂഞ്ചേല പരുവത്തിൽ പൂവായി  തേനുള്ളിൽ തുളുമ്പുന്ന പൂവായി  (പാവാട... )  നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ  പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി  നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ  എഴുതുന്നു വിശ്വൈകശിൽപ്പി  (പാവാട... )  പരിണാമചക്രം തിരിയുമ്പോൾ നീയിനി  പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും  മറയില്ല പാരിൽ നിൻ പാവനസ്നേഹം  (പാവാട... )

Published by the catalogue editor. Rights remain with the original creators.