2017 · song 2

Hooriya

From Jannath

Credits

Singer
Mridula Warrier RA Shafeer
Lyricist
Fousia Abubacker
Composer
RA Shafeer

Lyrics

അകലെ ഈ ഇഷ്‌ക്കിൻ അലയൊലീ   അധരമെഴുതിയ തേന്മൊഴി .. ആ ..ചിത്രശിലയിലലിഞ്ഞപോലെൻ .. ഖൽബിലെ ഹുസ്‌നുൽ ജമാൽ.. ഹൂറിയാ ..ഹൂറിയാ ...ഹൂറിയാ ..ഹൂറിയാ അകലെ ഈ ഇഷ്‌ക്കിൻ അലയൊലീ അധരമെഴുതിയ തേന്മൊഴി.. ആ ..പ്രണയമഴയിലലിഞ്ഞപോലെൻ ഖൽബിലെ ഹുസ്‌നുൽ ജമാൽ.. ബൂബിയാ.. മെഹബൂബിയാ.. ബൂബിയാ മെഹബൂബിയാ ... ഹൂറിയാ ..ഹൂറിയാ..ഹൂറിയാ.. അലിഫെഴും നിൻ വിരലിനാൽ അഴകിലെഴുതി സുറുമ നീ .. ശലഭ ചുംബനമേറ്റപോൽ ശ്രുതി തുളുമ്പിയ ഹൂറി നീ റൂഹിലലിയും കിത്താബിലെൻ ആ എൻ പ്രിയേ ഹുസ്‌നുൽ ജമാൽ... ജാനിയാ മർ ജാനിയാ.. ജാനിയാ മർ ജാനിയാ.. വെണ്ണിലാ മഴ ശയ്യയിൽ വിരഹ മധുര മരീചിക ഇശലു പെയ്യണ രാവിലെ ഗസല് മൂളിയ വെണ്ണിലാ കസവണിഞ്ഞ കിനാവുമായ്   ആ എൻ പ്രിയൻ ബദറുൽ മുനീർ ഹൂറിയാ ..ഹൂറിയാ ... ബൂബിയാ.. മെഹബൂബിയാ .. അകലെ ഈ ഇഷ്‌ക്കിൻ അലയൊലി അധരമെഴുതിയ തേന്മൊഴി .. ആ ..പ്രണയമഴയിലലിഞ്ഞപോലെൻ ഖൽബിലെ ഹുസ്‌നുൽ ജമാൽ.. ഹൂറിയാ ..ഹൂറിയാ ...ഹൂറിയാ ..ഹൂറിയാ

Published by the catalogue editor. Rights remain with the original creators.