1968 · song 4

Kanmaniye Karayaathurangoo [Happy]

From Karthika

Credits

Singer
S Janaki
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കണ്മണിയേ - കണ്മണിയേ കരയാതുറങ്ങൂ നീ കണ്ണിനു കണ്ണായ്  നിന്നെ വളർത്താൻ അമ്മയില്ലേ നിന്നരികിൽ  അരികിൽ - അരികിൽ കഴിഞ്ഞ കഥയിലെ കഥാനായകൻ കനിഞ്ഞു നൽകിയ നിധിയല്ലേ (2) കഴിയാത്ത കഥയിലെ കണ്ണീർക്കഥയിലെ കഥാനായകൻ നീയല്ലേ അല്ലേ - അല്ലേ കരളിൽപടരും മുൾച്ചെടിയിന്മേൽ കാലം വിടർത്തിയ മലരല്ലേ (2) ജീവിതമാകും ഇരുളിൻ നടുവിൽ ദൈവം നീട്ടിയ തിരിയല്ലേ - അല്ലേ - അല്ലേ കണ്മണിയേ - കണ്മണിയേ കരയാതുറങ്ങൂ നീ കണ്ണിനു കണ്ണായ്  നിന്നെ വളർത്താൻ അമ്മയില്ലേ നിന്നരികിൽ  അരികിൽ - അരികിൽ നീറിപ്പുകയും അമ്മതൻ ഹൃദയം നീയെന്തറിയുന്നൂ (2) എന്നാത്മാവിലെ വേദനകൾ  നീയെന്തറിയുന്നൂ - നീയെന്തറിയുന്നൂ

Published by the catalogue editor. Rights remain with the original creators.