2017 · song 2

Aaromale

Credits

Singer
Hishaam
Lyricist
BK Harinarayanan
Composer
Jomy George Sujo

Lyrics

ആരോമലേ.. ആരോമലേ.. എൻ  വാനിലേ.. വെൺതാരമേ... വന്നെങ്കിലോ.. പിൻപാതയിൽ... നിന്നോർമ്മകൾ തേടുന്നു ഞാൻ.. കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ ആരോമലേ.. ആരോമലേ.. എൻ  വാനിലേ.. വെൺതാരമേ... സായന്തനം ഞാൻ.. കാണുന്നതാദ്യം നീയെന്റെ ചാരെ ചേർന്ന് നിൽക്കും  വേളയിൽ ചേലോടെ നീളും.. നിൻ കണ്ണിലൂടെ.. ഞാനന്നറിഞ്ഞു നീലവാനിൻ..  ചാരുത... നെഞ്ചിലോലും.. പ്രാണനെ വന്നു പുൽകും.. സ്നേഹമേ തേടി നിന്നെ.. ഞാനിതാ.. ഈ വഴീ.... കാലങ്ങളേറെ.. കൈകോർത്തു നമ്മൾ.. ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ.. കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ..

Published by the catalogue editor. Rights remain with the original creators.