2017 · song 1

Aaro Kannil

Credits

Singer
Job Kurian
Lyricist
Engandiyoor Chandrasekharan
Composer
Jomy George Sujo

Lyrics

ആരോ കണ്ണിൽ കുത്തണ് നെഞ്ചിൽ കൊത്തണ് കാണാതാരാണ് .. ഞാനോ താനേ കുത്തിയ വിധിയിൽ വീണൊരു മണ്ടച്ചാരാണോ .. ആ ...ആ .... തേടാം വാനിലൊരിടം ഇനി താരത്തട്ടിലിലാടാൻ പോയീടാം നേടാം കാതമകലെ പടി മേലത്തങ്ങനെ ചേലും കാണാൻ ആ ...ആ ... ---- തേടാതെ ഞാനും നീയും പോയ് എങ്ങോ കാത്ത് നിൽക്കാതെ ഗാനം താനേ പോയ് മുന്നേ തുള വീണൊരു ഞെഞ്ചിൽ തട്ടിയ കുഴലൂത്തുണ്ടേ കറ മോന്തിയ  നാട്ടാർ കുത്തണ തുടികൊട്ടാണെ പറ കൊട്ടണ് പഹയന്മാരുടെ നിറവിൻ കതീരേ ചിറ പൊട്ടണ് കരളും കത്തണ്‌ തീ.. പടരണ് നാടാകെ കൂട്ടിനീണങ്ങൾ അലയൊലിയായ് പൂത്തിറങ്ങുന്നു താഴ്വാരം കൂടൊഴിഞ്ഞെത്തി കുയിലിണകൾ മോഹമായ് നിന്നു ആകാശം കൂട്ടിനീണങ്ങൾ അലയൊലിയായ് പൂത്തിറങ്ങുന്നു താഴ്വാരം കൂടൊഴിഞ്ഞെത്തി കുയിലിണകൾ മോഹമായ് നിന്നു ആകാശം

Published by the catalogue editor. Rights remain with the original creators.